കോളം / ശേഷംവഴിയേ

CBI Enquiry and Oommenchandy സി.ബി.ഐ അന്വേഷണവും ഉമ്മന്‍ചാണ്ടിയും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോടതിയില്‍നിന്ന് ഒരു പ്രഹരം എപ്പോഴും പ്രതീക്ഷിച്ചതായിരുന്നു. അത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വന്നുചാടി എന്നതുമാത്രമാണ്, ഭൂമി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട വെള്ളിയാഴ്ചത്തെ ഹൈക്കോടതിവിധിയുടെ കാര്യം. കോടതിയുത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്ന സലിംരാജിന്റെ രണ്ടു ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടതാണ്. ഇതുസംബന്ധിച്ച പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്ന ബോധ്യത്തില്‍നിന്നാണ് സി.ബി.ഐ അന്വേഷണ ഉത്തരവ്. മുഖ്യമന്ത്രിയ്ക്കും ഓഫീസിനുമെതിരെ ഗൂരുതരമായ പരാമര്‍ശങ്ങളാണ് ഹൈക്കോടതി വിധിയിലുള്ളത്. സോളാര്‍ കേസ് പുറത്തു വന്നതുമുതല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് … Continue reading

കോളം / മാതൃഭൂമി

V S and the Party വി.എസും പാര്‍ട്ടിയും

ലോകത്തെ മഹത്തായ എല്ലാ ചരിത്ര യാഥാര്‍ത്ഥ്യങ്ങളും മഹാ പുരുഷന്മാരും രണ്ടുവട്ടം പ്രത്യക്ഷപ്പെടുമെന്ന് ഹെഗല്‍ പറഞ്ഞിട്ടുണ്ട്. കാള്‍ മാര്‍ക്‌സ് അതിങ്ങനെ വിശദീകരിച്ചിട്ടുണ്ട്: ആദ്യതവണ ദുരന്തമായിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. രണ്ടാംതവണ പ്രഹസന നാടകമായും. ഇപ്പോള്‍ സി.പി.എമ്മിന്റേത് ആ രണ്ടാം വരവാണെന്ന് മാര്‍ക്‌സിന്റെ ലൂയിസ് ബോണാപാര്‍ട്ടിന്റെ ബ്രൂമെയര്‍ 18 എന്ന വിഖ്യാത ലേഖനം സ്ഥാപിക്കുന്നു. പുന്നപ്ര- വയലാര്‍, കയ്യൂര്‍ തുടങ്ങിയ സമരഭൂമികളിലെ രക്തസാക്ഷികളുടെ ചരിത്രാവകാശവുമായി മുന്നോട്ടുപോകുന്നു കേരളത്തിലെ സി.പി.എമ്മും വിപ്ലവ നായകന്‍ വി.എസ്സും. ആദ്യകാലത്തെ പെഷവാര്‍, കാന്‍പൂര്‍, മീററ്റ് ഗൂഢാലോചന കേസുകളെയും കൊലമരങ്ങളെയും … Continue reading

കോളം / മലയാള മനോരമ

Karat Vs Karat കാരാട്ടിനെ നിഷേധിച്ച് കാരാട്ട്

സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് സഹതാപമാണു തോന്നുന്നത്. അദ്ദേഹം വി.എസ്സിനോട് സംസാരിച്ചിട്ടില്ലെന്നും ഈയിടെയെങ്ങും വി.എസ്സിനെ കണ്ടിട്ടുപോലുമില്ലെന്നും (മലയാള മനോരമ മാര്‍ച്ച് 24) അഭിമുഖത്തില്‍ പറയുമ്പോള്‍. ടി.പി ചന്ദ്രശേഖരന്‍ വധപ്രശ്‌നം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യുകയോ പാര്‍ട്ടി അന്വേഷണം തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും കള്ളം പറയുമ്പോള്‍. സി.പി.എമ്മിന്റേയും ഇടതുപാര്‍ട്ടികളുടേയും ഗതികേട്. മാര്‍ച്ച് 1,2 തീയതികളില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിന് ഡല്‍ഹിയിലെത്തിയ വി.എസ് എ.കെ.ജി ഭവനില്‍ ജനറല്‍ സെക്രട്ടറിയുമായി ഒറ്റയ്ക്കു ചര്‍ച്ച നടത്തിയ വാര്‍ത്ത തത്സമയം ജനങ്ങള്‍ അറിഞ്ഞതാണ്. തുടര്‍ന്ന് … Continue reading

കോളം / ശേഷംവഴിയേ

V S’s credibility in crisis വിശ്വാസ്യത തകര്‍ത്ത് വി.എസ്സിന്റെ ചുവടുമാറ്റം

വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ കൂറുമാറ്റത്തിന്റെ  അമ്പരപ്പിലാണ് കേരളം.  വി.എസ്സിന്റെ വിശ്വാസ്യതയെ ഇതു പൂര്‍ണ്ണമായി തകര്‍ത്തു.  അടുത്ത വിശ്വസ്തരോടുപോലും പുതിയ നിലപാട് അദ്ദേഹത്തിനു വിശദീകരിക്കാനാവുന്നില്ല.  വി.എസ്സിന്റെ ഈ പതനത്തില്‍ ആശ്വസിക്കുകയും  ആഹ്ലാദിക്കുകയും ചെയ്യേണ്ട ഔദ്യോഗിക നേതൃത്വംപോലും അസ്വസ്ഥരും ആശങ്കാകുലരുമാണ്.  അവിശ്വസനീയമായ ഈ മലക്കം മറിച്ചിലിനുപിന്നില്‍ എന്താണെന്ന അന്വേഷണം അവരും നടത്തുന്നു. കേന്ദ്ര കമ്മറ്റിയോഗത്തിന് ഡല്‍ഹിയിലെത്തിയ വി.എസ്സും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശും  തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് വി.എസ് സ്വന്തം നിലപാടുകള്‍പോലും വിഴുങ്ങി നരേന്ദ്രമോദിയില്‍നിന്നും … Continue reading