Oommen Chandy V/s Pinarayi ഉമ്മന്‍ചാണ്ടിയും പിണറായിയും

കൂട്ടായ നേതൃത്വം എന്ന നിലയില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ പറയുന്നത്.  ഇരു മുന്നണികളേയും നയിക്കുന്ന കോണ്‍ഗ്രസ് ഐയുടേയും സി.പി.എമ്മിന്റേയും ദേശീയ നേതൃത്വം അക്കാര്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുമുണ്ട്.  എങ്കിലും അധികാരത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പോരാട്ടം വ്യക്തികേന്ദ്രീകൃതമാകാനാണ് പോകുന്നത്. പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ആയുസ് ഒരുദിവസം മുമ്പേ വെട്ടിക്കുറച്ച് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍  ജനങ്ങളുടെ കോടതിയിലേക്ക്  പോകുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വികാരഭരിതനായി പ്രഖ്യാപിച്ചത്.  തുടര്‍ഭരണമെന്ന ചരിത്രം കേരളത്തില്‍ ആദ്യമായി നേടാനായാല്‍ താന്‍തന്നെയാകും മുഖ്യമന്ത്രി… Read More Oommen Chandy V/s Pinarayi ഉമ്മന്‍ചാണ്ടിയും പിണറായിയും

SEDITION രാജ്യദ്രോഹം

പെട്ടെന്ന്  ദേശാഭിമാനികളുടെ ഒരു കൂട്ടം ഇരമ്പി രംഗത്തുവന്നിരിക്കയാണ്.  രാജ്യദ്രോഹികളെ ചൂണ്ടിയും തേടിയും.  സംഘ് പരിവാര്‍, അവര്‍ നിയന്ത്രിക്കുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ചില മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങള്‍ തന്നെയുമോ, അഭിഭാഷകര്‍, ഉന്നത പൊലീസ് മേധാവികള്‍… ദേശക്കൂറും മാതൃഭൂമിയുടെ അഭിമാനവും വിഷയമാക്കി രാജ്യദ്രോഹികളെ സ്വയം ചൂണ്ടിക്കാട്ടി അവര്‍ നിയമം കൈയിലെടുക്കുന്നു. ജനക്കൂട്ട ഉന്മത്തത ഇളക്കിവിടുന്ന സംഘപരിവാറിന്റെ  പുറപ്പാടാണിത്.  സര്‍ക്കാര്‍ സംവിധാനം ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്ന് ബോധ്യപ്പെടുത്തുകയുമാണ്. വ്യാജവാര്‍ത്തകളും വ്യാജ വിവരങ്ങളും തുടര്‍ച്ചയായി പ്രചരിപ്പിച്ച് ദേശീയ വികാരം ആഞ്ഞടിപ്പിക്കാനാണ് നോക്കുന്നത്.  ഡല്‍ഹിയും… Read More SEDITION രാജ്യദ്രോഹം

CPIM Central Committee Seeks co-operation of Congress (I) in West Bengal. സി.പി.എം പറയാത്തതും പറയേണ്ടതും

ചരിത്രത്തില്‍ ആദ്യമായി സി.പി.ഐ.എം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചു.  അതേസമയം തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലും അസം ഉള്‍പ്പെടെ മറ്റ് നാല് നിയമസഭകളിലും ഇക്കാലമത്രയും തുടര്‍ന്നുവന്ന കോണ്‍ഗ്രസിനെ എതിര്‍ത്തു തോല്പിക്കുക എന്ന നയം തുടരാനും. പാര്‍ട്ടിയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു തെരഞ്ഞെടുപ്പു ധാരണ കോണ്‍ഗ്രസുമായി ഉണ്ടാക്കുന്നത്.  പോരാട്ടത്തിന്റെ മുഖ്യദിശ ബി.ജെ.പിക്കെതിരെയാണെങ്കിലും ‘കോണ്‍ഗ്രസു’മായി പാര്‍ട്ടിക്ക് ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാകില്ല എന്നതാണ് വിശാഖപട്ടണം കോണ്‍ഗ്രസിന്റെ തീരുമാനം. നിലവിലെ രാഷ്ട്രീയ പരിത:സ്ഥിതിയില്‍ ഇത്തരമൊരു… Read More CPIM Central Committee Seeks co-operation of Congress (I) in West Bengal. സി.പി.എം പറയാത്തതും പറയേണ്ടതും

The dangerous signals from Delhi ഡല്‍ഹിയിലെ മിന്നലാട്ടത്തില്‍ കാണുന്നത്

പുലി വരുന്നെന്നു പറയുന്നതിനിടക്ക് അത് തലനീട്ടിയതിന്റെ ചെറിയ മിന്നലാട്ടമാണ് ഡല്‍ഹിയില്‍ കണ്ടത്.  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍, ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള എ.കെ.ജി ഭവന്‍ ഓഫീസിനുമുമ്പില്‍, പട്യാലാ ഹൗസിലെ കോടതി ഗേറ്റുകളിലും വളപ്പിലും കോടതിക്കകത്തും. സുപ്രിംകോടതിപോലും ആകുലമായി ഇടപെട്ടിട്ടും പുലി വകവെക്കാതെ, വഴങ്ങാതെ മുരളുകയാണ്. ഹിന്ദുത്വമെന്നും അസഹിഷ്ണുതയെന്നും മറ്റും ഇവിടെ പല വിളിപ്പേരുള്ള ഫാസിസത്തിന്റെ ഒരു ചെറു മിന്നലാട്ടം.  ഡല്‍ഹിയില്‍ ഇതിന്റെ തുടക്കം പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍.  ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സായാഹ്നത്തില്‍നിന്ന്. അത് തടയാനും അലങ്കോലപ്പെടുത്താനും… Read More The dangerous signals from Delhi ഡല്‍ഹിയിലെ മിന്നലാട്ടത്തില്‍ കാണുന്നത്