Amit Shah’s Kerala political mission in confusion അമിത് ഷായുടെ വരവും പോക്കും

ബി.ജെ.പിയുടെ കേരളത്തിലെ രാഷ്ട്രീയയാത്രയുടെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് അമിത് ഷാ പെട്ടെന്ന് ഇറങ്ങിപ്പോയതാണ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിറന്ന പിണറായിയിലെ പാറപ്പുറത്തുകൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനുമുമ്പിലൂടെ അമിത് ഷാ മുദ്രാവാക്യംമുഴക്കി പോകാതിരുന്നതിനെപ്പറ്റി. ദേശീയതലത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പ്രചാരണം നടത്തിയ സമരമുഖത്തുനിന്നാണ് കാലേക്കൂട്ടി നിശ്ചയിച്ച കാര്യപരിപാടി ഉപേക്ഷിച്ച് അ മിത് ഷാ പെട്ടൈന്ന് മടങ്ങിപ്പോയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണെന്നും അത് മോദി ഗവണ്മെന്റ് നേരിടുന്ന അസാധാരണ രാഷ്ട്രീയ പ്രതിസന്ധികൂടിയാണെന്നും… Read More Amit Shah’s Kerala political mission in confusion അമിത് ഷായുടെ വരവും പോക്കും

Criticism from BJP targets the Prime Minister സാമ്പത്തിക മാന്ദ്യവും അടിയന്തരാവസ്ഥാ ഭീഷണിയും

മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ വാജ്‌പേയി ഗവണ്മെന്റില്‍ അംഗങ്ങളായിരുന്ന രണ്ടുമന്ത്രിമാര്‍ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത് ബി.ജെ.പി രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാണ്. ദേശീയ രാഷ്ട്രീയം അപകടകരമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയും. രാജ്യം ഗുരുതരമായ സാമ്പത്തിക മരവിപ്പി ലാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെ ടുപ്പിനുമുമ്പ് ഇതിനു പരിഹാരം കാണാനാവു കയില്ലെന്നും വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ. രാജ്യം വികേന്ദ്രീകൃത അടിയന്തരാ വസ്ഥയിലാണെന്ന് മുന്‍ മന്ത്രി അരുണ്‍ഷൂരി. മോദി ഗവണ്മെന്റിന്റെ നോട്ടുപിന്‍വലിക്കല്‍, ജി.എസ്.ടി നടപടികള്‍… Read More Criticism from BJP targets the Prime Minister സാമ്പത്തിക മാന്ദ്യവും അടിയന്തരാവസ്ഥാ ഭീഷണിയും

Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?

ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയത്? സംസ്ഥാന ഗവണ്മെന്റ് അത്യന്തം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നു. കാരണം, ആലപ്പുഴയിലേയോ കേരളത്തിലേയോ ക്രമസമാധാന വിഷയത്തിനപ്പുറം ഈ സംഭവത്തിനൊരു ദേശീയമാനമുണ്ട്. ദേശീയതലത്തില്‍ രൂപംകൊടുത്തിട്ടുള്ള ഗൂഢാലോചന, അതിനോട് ബന്ധപ്പെട്ട് സമൂഹത്തെയാകെ ഭയപ്പെടുത്തി പൊതിഞ്ഞുനില്‍ക്കുന്ന ഭീഷണി, അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദമാക്കുന്ന അസഹിഷ്ണുതയുടെ വൈതാളികകൂട്ടങ്ങള്‍ തുടരുന്ന കൊലകള്‍ – നമ്മുടെ രാജ്യം ഇപ്പോള്‍ നേരിടുന്ന അപകടകരമായ പ്രതിഭാസമാണ് ഇത്.… Read More Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?