കുമ്പസാരിക്കാനാവാത്ത തെറ്റുകള്‍

വിശ്വാസവും വിശ്വാസതകര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യം ഒരുവശത്ത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സര്‍ക്കാറിന്റെയും കോടതിയുടെയും ഭരണഘടനാ പ്രതിബദ്ധത മറുവശത്ത്. കേരളത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ രണ്ട് ആത്മീയ സഭകളില്‍ പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണവും പരാതികളും ലോകത്താകെയുള്ള മലയാളികളെ അസ്വസ്ഥമാക്കുന്ന തലത്തിലേക്ക് വളരുകയാണ്. കുമ്പസാരരഹസ്യം പരസ്യപ്പെടുത്തിയെന്ന പരാതിയില്‍ ആരോപിതരായ നാലു പുരോഹിതന്മാരില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. യുവതി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴി പരിശോധിച്ച ഹൈക്കോടതി യുവതിയോട് വേട്ടമൃഗത്തെപോലെ വൈദികര്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കേസിലെ രണ്ടാംപ്രതിയായ ഓര്‍ത്തഡോക്‌സ്… Read More കുമ്പസാരിക്കാനാവാത്ത തെറ്റുകള്‍

Abhimanyus and Chackravyuh ചക്രവ്യൂഹവും അഭിമന്യുമാരും

പോസ്റ്റര്‍ ഒട്ടിച്ചതിന്റേയോ ചുമരെഴുത്തിന്റേയോ തര്‍ക്കമായിരുന്നില്ല മഹാരാജാസ് കോളജിന്റെയും ഇടുക്കിയിലെ അതിര്‍ത്തിഗ്രാമമായ കൊട്ടക്കാമ്പൂര്‍ ഗ്രാമത്തിന്റെയും പ്രിയങ്കരനായ അഭിമന്യുവിന്റെ നിഷ്ഠൂര കൊലപാതകത്തിന്റെ ഹേതു. കോളജിന്റെ പ്രവേശന കവാടത്തില്‍ എഴുതിയ ചുമരെഴുത്തിനെക്കുറിച്ച് അഭിമന്യു എഴുതിച്ചേര്‍ത്ത മുന്നറിയിപ്പായിരുന്നു. കലാലയവളപ്പിലെ സുഹൃത്ത് എന്നര്‍ത്ഥമുള്ള ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരിന്റെ ചുരുക്കമായി ‘സി.എഫ്.ഐ’ എന്ന് അടയാളപ്പെടുത്തിയതായിരുന്നു ചുമരെഴുത്ത്. നിഷ്‌ക്കളങ്കരും ആദര്‍ശശാലികളുമായ യുവവിദ്യാര്‍ത്ഥികളുടെ മനസു പിടിച്ചെടുക്കുന്ന വാക്കുകളാണ് അതില്‍ കുറിച്ചിരുന്നത്: ‘കാലം സാക്ഷി, കാരിരുമ്പും ചാട്ടവാറും തൂക്കുമരവും വിമോചനങ്ങള്‍ക്ക് വിലങ്ങാവുന്നില്ല.’ – സഹനവും ത്യാഗവും… Read More Abhimanyus and Chackravyuh ചക്രവ്യൂഹവും അഭിമന്യുമാരും

Federalism and Opportunism ഫെഡറലിസവും സങ്കുചിത രാഷ്ട്രീയവും

കേന്ദ്ര – സംസ്ഥാന അധികാരത്തിലൂന്നിയുള്ള ഫെഡറല്‍ സംവിധാനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി സജീവമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാരുടെ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്താണ് അതിനു തുടക്കം കുറിച്ചത്. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള ‘മന്‍ കി ബാത്’ റേഡിയോ പ്രക്ഷേപണത്തില്‍ ഫെഡറലിസത്തിന്റെ ഏറ്റവും വലിയ മാതൃക സൃഷ്ടിച്ചത് തന്റെ ഭരണമാണെന്ന് അവകാശപ്പെടുകയും ചെയ്തു. മോദി സര്‍ക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്നും ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍… Read More Federalism and Opportunism ഫെഡറലിസവും സങ്കുചിത രാഷ്ട്രീയവും

Jammu and Kashmir is the real ‘Political Martyr’ now ജമ്മു-കശ്മീരില്‍നിന്നുയരുന്ന പുതിയ ചോദ്യങ്ങള്‍

ജൂലൈ 19ന് ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി മന്ത്രിസഭയില്‍നിന്ന് ബി.ജെ.പി പിന്‍വാങ്ങുകയും പി.ഡി.പി മുഖ്യമന്ത്രി മെഹബുബ മുഫ്തി മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന മൂന്നു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് പറ്റിയതക്കംനോക്കി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുകയാണ്. രണ്ട്, കശ്മീര്‍പ്രശ്‌നം ആഭ്യന്തരമായും സാര്‍വ്വദേശീയമായും കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രമസമാധാന രാഷ്ട്രീയപ്രശ്‌നമായി മാറാന്‍പോകുന്നു. മൂന്ന്, വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വ അജണ്ടയുടെ പ്രധാന സ്രോതസ് പാക്കിസ്താനും മുസ്ലിം തീവ്രവാദ ഭീകരതയുമായിരിക്കും.… Read More Jammu and Kashmir is the real ‘Political Martyr’ now ജമ്മു-കശ്മീരില്‍നിന്നുയരുന്ന പുതിയ ചോദ്യങ്ങള്‍