CM – CPM and the Maoist case മുഖ്യമന്ത്രിയും പാര്‍ട്ടിയും കോഴിക്കോട് എന്‍.ഐ.എ കേസും

സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കള്‍ അറസ്റ്റിലായ കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പു കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ് […]

Read Article →

National protest against Citizenship Amendment Act in a turning point പൗരത്വ പ്രക്ഷോഭം വഴിത്തിരിവില്‍

പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാനിരിക്കെ അതിനിര്‍ണ്ണായകമായ ദേശീയ പോരാട്ടത്തിന്റെ മുമ്പിലാണ് രാജ്യം. പിടിവാശിയുമായി മോദി സര്‍ക്കാര്‍ നിന്നാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആര്‍ക്കും ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രതിഷേധം […]

Read Article →

New terrorist law divides Kerala Govt. LDF and CPM പുതിയ പൊലീസ് നയം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി

എല്‍.ഡി.എഫ് ഗവണ്മെന്റ് പുതിയ പൊലീസ് നയം നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. പൊലീസ് നയത്തെയും നടപടിയെയും തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രിയുടെ തലയ്ക്കുമീതെ പൊലീസ് നയവും നടപടിയും ന്യായീകരിച്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നടപടി, കോഴിക്കോട്ടെ മാവോയിസ്റ്റുകള്‍ക്ക് വളവും […]

Read Article →

The stains of Valayar Killings വാളയാറില്‍ തിരുത്തണമെങ്കില്‍

വാളയാറിലെ ദളിത് സഹോദരികളായ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതക കേസുകളില്‍ സര്‍ക്കാര്‍ തിരുത്തുവരുത്തുമെന്നു പറയുമ്പോള്‍ മൂടിപ്പുതപ്പിക്കുന്നത് അധികാരത്തിന്റെ പിന്‍ബലത്തില്‍ നടന്ന കേസിന്റെ ആസൂത്രിത അട്ടിമറിയാണ്. നീതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ജനങ്ങള്‍ ഇനി വിശ്വസിക്കണമെങ്കില്‍ രണ്ടു നടപടികള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണം. തന്റെ […]

Read Article →

Without malice towards Minister G Sudhakaran കാലുഷ്യമില്ലാതെ ജി സുധാകരന്

‘മാധ്യമം’ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഇ ശ്രീധരനും സുധാകരന്‍ മന്ത്രിയും പാലാരിവട്ടം പാല’വും (സെപ്റ്റംബര്‍ 19) എന്ന ലേഖനത്തിന് മൂന്നാംദിവസം മന്ത്രി ജി സുധാകരന്‍ പ്രതികരണമെഴുതി. അതിനാദ്യം നന്ദി പറയട്ടെ. ഈ ലേഖകനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കല്ല. ഇ. ശ്രീധരനുമായി സുധാകരന് എന്നും സ്‌നേഹാദരം […]

Read Article →

Metroman, Minister Sudhakaran and Palarivattom flyover ഇ. ശ്രീധരനും സുധാകരന്‍ മന്ത്രിയും പാലാരിവട്ടം മേല്പാലവും

പാലാരിവട്ടം പാലം പൊളിച്ചുപണിയാനും അതിന്റെ ചുമതല ഇ. ശ്രീധരനെ ഏല്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഒരു മറുവശമുണ്ട്. പാലം നിര്‍മ്മാണത്തിലെ അഴിമതിയും അതിന്റെ രാഷ്ട്രീയതല ബന്ധങ്ങളും കേരളം ചര്‍ച്ചചെയ്യുമ്പോള്‍ മറഞ്ഞുകിടക്കുന്ന ആ പ്രധാനവിഷയം ചര്‍ച്ചചെയ്യാതെ പോകുകയാണ്. ‘ആരാണ് ഈ ശ്രീധരന്‍? ഒരു […]

Read Article →

Darkness of emergency era looms around India വീണ്ടും അടിയന്തരാവസ്ഥയുടെ ഇരുട്ടു പരക്കുന്നു

ഭൂരിപക്ഷത്തിന്റെ അംഗബലത്തിന്റെ അഹങ്കാരത്തിലും ഊക്കിലും പാര്‍ലമെന്റില്‍ ഇന്നു നടന്നത് ഭരണഘടനയുടെയും ഇന്ത്യയുടെ ചരിത്രത്തിന്റെയും നെഞ്ചില്‍ കഠാര ഇറക്കുന്നതാണ്. കാലത്ത് 11.10 വരെ 29 സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഭരണഘടനയിലെ നമ്മുടെ മഹത്തായ യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഒരു സംസ്ഥാനം പിടഞ്ഞുവീണു മരിച്ചു. രാജ്യത്തിന്റെ […]

Read Article →

Malayalam Varsity land scandal – Governor, Govt., Legislators മലയാളം സര്‍വ്വകലാശാല: ഗവര്‍ണര്‍ ഇടപെടുമ്പോള്‍

ഉഴവൂര്‍ കുറിച്ചിത്താനത്തെ ശ്രീധരിയില്‍ പ്രതീക്ഷിക്കാതെയാണ് രാജ് ഭവനില്‍ നിന്നാണെന്ന് അറിയിച്ച് എസ്. പി നമ്പൂതിരിയെ തേടി ആ ഫോണ്‍ സന്ദേശം വന്നത്. തിരുവനന്തപുരംവരെ യാത്ര ആകാമോ എന്ന് ചോദ്യം. ആവാം എന്ന് ആ 87 കാരന്റെ മറുപടി. പിറ്റേന്ന് കൃത്യം പതിനൊന്നരക്ക് […]

Read Article →

The other side of Modi’s preaching പ്രധാനമന്ത്രി പറയുന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും

രണ്ടാമതും അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ആദ്യമായി വന്ന പ്രധാനമന്ത്രി മോദി പറഞ്ഞ കാര്യങ്ങള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. മോദിയുടെ ക്ഷേത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച അഭിനന്ദന സമ്മേളനത്തില്‍ മോദിതന്നെ പറഞ്ഞു: പരാജയപ്പെട്ടിടത്ത് എന്തിനാണ് നന്ദിപറയാന്‍ മോദി […]

Read Article →

The rift widens between Modi and Sangh Pariwar സംഘ് പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു

രാജ്യമാകെ ചുറ്റിയടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് 2019ലെ ജനവിധിയുടെ മൂന്നു സാധ്യതകള്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഡല്‍ഹിയില്‍ പ്രവചിച്ചത്. ഒന്ന്: ബി.ജെ.പിക്ക് ലോകസഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കും. രണ്ട്: 2014ല്‍ നേടിയതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കും. മൂന്ന്: എന്‍.ഡി.എ […]

Read Article →

An open letter to the Sathans and Chief Minister ചെകുത്താന്മാരും മുഖ്യമന്ത്രിയും വായിച്ചറിയാന്‍

വനിതാമതില്‍ പണിയുന്നതോടെ കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രവചിച്ചത് നേരായി. മതില്‍ ഉയര്‍ന്നതിനുപിറകെ ചെകുത്താന്മാര്‍ നാടാകെ ഇറങ്ങുകയും നിയമം കയ്യിലെടുക്കുകയും ചെയ്തു. കേരളം കലാപഭൂമിയാകുന്നതു തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. അതോടെ സി.പി.എം പ്രവര്‍ത്തകരും തെരുവിലിറങ്ങി […]

Read Article →

Is this National Security Mr. Doval ഡോവല്‍, ഇത് ദേശസുരക്ഷയോ മോദി സുരക്ഷയോ?

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അത്യന്തം ഗുരുതരമായ ഭവിഷ്യത്തുണ്ട്. നരേന്ദ്രമോദി ഗവണ്മെന്റ് അടുത്ത പത്തുവര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് അനിവാര്യമാണെന്നാണ് ഡോവല്‍ പരോക്ഷമായി സ്ഥാപിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കേണ്ട ഈ കാലയളവില്‍ ദുര്‍ബലചിത്തര്‍ നയിക്കുന്ന […]

Read Article →

Liquor units: Kerala Govt. one step backward; two steps forward മദ്യനിര്‍മ്മാണം: സര്‍ക്കാര്‍ ഒരടി പിന്നോട്ട് ; വീണ്ടും രണ്ടടി മുന്നോട്ട്

നാല് മദ്യനിര്‍മ്മാണ ശാലകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് അതു മാത്രമേ പോംവഴിയുള്ളൂ എന്നു വന്നപ്പോഴാണ്. നാടിന്റെ വിശാലതാല്പര്യം കണക്കിലെടുത്തുള്ള വിട്ടുവീഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാനാവില്ല. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അഴിമതി അന്വേഷണത്തിന് അനുവാദം തേടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി […]

Read Article →

Kerala Govt. in Rafale route കേരള സര്‍ക്കാറും റഫേല്‍ കച്ചവടവഴിയില്‍

നാല് മദ്യനിര്‍മ്മാണശാലകള്‍ മന്ത്രിസഭപോലും അറിയാതെ അനുവദിച്ചുകൊണ്ടുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രളയക്കെടുതികളില്‍നിന്നുള്ള സംസ്ഥാനത്തിന്റെ അതിജീവനത്തെയും ഇടതുപക്ഷ – ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ മദ്യനയത്തെയും ഒരുപോലെ തകര്‍ക്കുന്നതാണ്. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയില്‍ സര്‍ക്കാറിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി […]

Read Article →