A marriage ceremony illuminates the memory of P Rajan and Prof. T V Eachara Warrier   ചരിത്രത്തിന്റെ കണ്ണിതിളക്കി ഒരു വിവാഹം
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

A marriage ceremony illuminates the memory of P Rajan and Prof. T V Eachara Warrier ചരിത്രത്തിന്റെ കണ്ണിതിളക്കി ഒരു വിവാഹം

സാധാരണഗതിയില്‍ സ്വകാര്യ ചടങ്ങാണ് വിവാഹം. വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷത്തില്‍ പങ്കുകൊള്ളുന്ന ഒരപൂര്‍വ്വ മുഹൂര്‍ത്തം. പക്ഷെ, ചരിത്രത്തിലേക്കുള്ള ഒരു കണ്ണിയാകുമ്പോള്‍ അതൊരു പൊതുവൃത്താന്തംകൂടിയാണ്. ആ കണ്ണി വിളക്കിച്ചേര്‍ക്കാന്‍ ഒരു ചരിത്രസാക്ഷികൂടി വേണ്ടിവരുമെങ്കിലും. ഇത് ഓര്‍മ്മിപ്പിച്ച ഒരു അപൂര്‍വ്വ വിവാഹ ചടങ്ങില്‍ വ്യാഴാഴ്ച സംബന്ധിക്കുകയുണ്ടായി. എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിനും ജനറല്‍ ആശുപത്രിക്കും അടുത്തുള്ള ശിവക്ഷേത്രവളപ്പിലെ ഗൗരി കല്യാണമണ്ഡപത്തില്‍. പുറത്തെ സ്വാഗത കമാനത്തില്‍ ഭാഗ്യലക്ഷ്മി – രാജന്‍ എന്ന് വധൂവരന്മാരുടെ പേരുകള്‍ പുഷ്പാക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നു. പുതുവര്‍ഷത്തിനു … Continue reading

Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല
കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല

സാധാരണമായി അവസാനി ക്കേണ്ടിയിരുന്ന ഗുജറാ ത്തില്‍നിന്നുള്ള രാജ്യസഭാ തെര ഞ്ഞെടുപ്പ് അസാധാരണ നടപടി ക്രമങ്ങളും ആശങ്കയും കടന്ന് പുലര്‍ച്ചെ അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് ഉയര്‍ത്തുന്ന ദേശീയ വിഷയമായി അതു മാറി. ഭരണഘടനാ വിധേയമായ രാഷ്ട്രീയ മത്സരത്തില്‍ അര്‍ഹമായ വിഹിതം കിട്ടിയാലും മതിയാവാതെ അധികാര ആര്‍ത്തി കാണിക്കുന്ന ബി.ജെ.പി എന്ന അപകടം. തെരഞ്ഞെടുപ്പു കമ്മീഷന്‍കൂടി ഭരണകക്ഷിക്ക് വിധേയമായാല്‍ ഇന്ത്യന്‍ ജനാധിപത്യം വീണ്ടും അടിയന്തരാവസ്ഥയിലെന്നപോലെ എത്താനുള്ള സാധ്യതയും. 176 അംഗബലമുള്ള ഗുജറാത്ത് സഭയില്‍ 121 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്കും 51 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിനും … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

Combined opposition resistance to BJP – RSS is now bleak പ്രതിപക്ഷത്തെ ഓട്ടയും ചോര്‍ച്ചയും

നിയമസഭകളിലെ ജനപ്രതിനിധികള്‍ക്ക് ഇത് വോട്ടിന്റെ ഉത്സവകാലമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു പിറകെ കേന്ദ്രത്തിലെ മുതിര്‍ന്ന മന്ത്രിമാരിലൊരാളായ എം വെങ്കയ്യനായിഡു ശനിയാഴ്ച ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കും. ആ നിലയില്‍ രാജ്യസഭാ അധ്യക്ഷനുമാകും. 1952ല്‍ ആദ്യ രാഷ്ട്രപതിയായത് ബിഹാറില്‍നിന്നുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ രാജേന്ദ്ര പ്രസാദ് ആയിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ ആദ്യ പ്രസിഡന്റായി. ആന്ധ്രപ്രദേശ്കൂടി ഉള്‍പ്പെട്ട പഴയ മദിരാശി സംസ്ഥാനത്തുനിന്നുള്ള, സര്‍വ്വരും ആദരിച്ചിരുന്ന രാജ്യത്തെ പ്രമുഖ ദാര്‍ശനികനും വിദ്യാഭ്യാസ പണ്ഡിതനുമായ ഡോ. എസ് രാധാകൃഷ്ണനായിരുന്നു പത്തുവര്‍ഷം ഉപരാഷ്ട്രപതിയും … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

RSS tightens its hold on Indian polity ബിഹാറിലെ മഹാ അട്ടിമറി

രാഷ്ട്രീയ സ്വയം സേവക് സംഘ്‌പോലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ പിടിമുറുക്കുകയുമാണ്. അവരുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയെന്ന യാഗാശ്വം ഇന്ത്യ കീഴടക്കാനുള്ള കുതിപ്പ് വേഗത്തിലാക്കുകയും. അതേസമയം നരേന്ദ്രമോദി ഗവണ്മെന്റിനും സംഘ് പരിവാറിനും എതിരായ പ്രതിപക്ഷ ഐക്യം ദുര്‍ബലമാവുകയും. മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ അപ്രതീക്ഷിതമായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന്റെ കൃത്യമായ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെ വെല്ലുവിളിച്ചാണ് 2015ല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം വിജയിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ മന്ത്രിസഭ ഉണ്ടാക്കിയത്. ബി.ജെ.പിമുക്ത … Continue reading