National Politics in a crucial turning point ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍

ഒരേസമയം വിസ്മയിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന ദേശീയ രാഷ്ട്രീയ കാഴ്ചകള്‍ തുടരുകയാണ്. നാലുവര്‍ഷം എന്‍.ഡി.എ മുന്നണിയില്‍ മൂന്നാംസ്ഥാനത്തു നിന്നിരുന്ന ടി.ഡി.പി വെള്ളിയാഴ്ച രാവിലെ എന്‍.ഡി.എയില്‍നിന്ന് പുറത്തുചാടുകയും തൊട്ടുപിറകെ മോദി ഗവണ്മെന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് ലോകസഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. 25 വര്‍ഷം ത്രിപുരയില്‍ തുടര്‍ന്ന ഇടതുമുന്നണി ഭരണം നരേന്ദ്രമോദിക്കൊപ്പം മറിച്ചിട്ടു തിരിച്ചെത്തിയ യോഗി ആദിത്യനാഥ് 28വര്‍ഷം കൈവശംവെച്ച ഗോരഖ്പൂര്‍ ലോകസഭാമണ്ഡലം അഖിലേഷ് യാദവിന്റെ എസ്.പിയും ബദ്ധശത്രുവായിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് വാദിപാര്‍ട്ടിയും ചേര്‍ന്ന് പിടിച്ചെടുത്തു. ഒപ്പം… Read More National Politics in a crucial turning point ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍

കേരളത്തെ വേദനിപ്പിച്ച ഒരു വിടവാങ്ങല്‍

  കഴിഞ്ഞവാരം ഈ പംക്തിയില്‍ പിറ്റേന്നുവരുന്ന ത്രിപുര തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സംഭവമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ത്രിപുരയിലെ ഇടതുമുന്നണി കോട്ട ഐ.പി.എഫ്.ടി തീവ്രവാദികളുമായി കൂട്ടുചേര്‍ന്ന് ബി.ജെ.പി വളഞ്ഞുപിടിച്ചു. ഇത്തവണ ഈ വരികള്‍ കുറിക്കുമ്പോള്‍ ബി.ജെ.പി – ഐ.പി.എഫ്.ടി ഭരണം ത്രിപുരയില്‍ അധികാരമേല്‍ക്കുകയാണ്. രണ്ടുപതിറ്റാണ്ട് ത്രിപുര ഭരിച്ച മണിക് സര്‍ക്കാറെന്ന രാജ്യത്തെ ദരിദ്രനായ മുഖ്യമന്ത്രി ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം സി.പി.എം സംസ്ഥാനകമ്മറ്റി ഓഫീസിലേക്ക് താമസംമാറ്റി. ആശങ്കപ്പെട്ടതുപോലെ കാല്‍ നൂറ്റാണ്ടുകാലത്തെ ഇടതുഭരണം തകര്‍ന്നതിന്റെ ആഹ്ലാദത്തില്‍ ഭരണമുന്നണിക്കാര്‍ വ്യാപകമായ ആക്രമണം… Read More കേരളത്തെ വേദനിപ്പിച്ച ഒരു വിടവാങ്ങല്‍

Kerala CPM in Black and White സി.പി.എം സമ്മേളനത്തിന്റെ വെളുപ്പും കറുപ്പും

  പൂരം നഗരിയില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍നിന്ന് ആവര്‍ത്തിച്ചുയര്‍ന്ന ഒരു ചോദ്യമുണ്ട്: ജനപങ്കാളിത്തവും സംഘശക്തിയും തെളിയിക്കുന്ന ഇതുപോലൊരു സമ്മേളനം നടത്താന്‍ കേരളത്തില്‍ ആര്‍ക്കാണ് കഴിയുക? അതിന്റെ ഉത്തരംതന്നെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഏക വിജയഘടകവും. വര്‍ഗീയമായി ജനങ്ങളെ ധ്രുവീകരിക്കുന്ന ഒരു രാജ്യത്ത് അതിനെ ചെറുക്കുന്ന മതനിരപേക്ഷ ജനശക്തിയെ കേരളത്തില്‍ അണിനിരത്തുന്നതില്‍ സി.പി.എം മാതൃകയായി. ജാതി-മത-വര്‍ഗീയ വിഭജനമില്ലാതെ വര്‍ഗരാഷ്ട്രീയത്തിനു പിന്നില്‍ അണിചേര്‍ന്ന സംസ്ഥാന ജനതയുടെ പരിച്ഛേദമായിരുന്നു തൃശൂരിലേത്. സി.പി.എമ്മിന്റെ അണികള്‍ക്കു പുറമെ ഇടത്-ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ… Read More Kerala CPM in Black and White സി.പി.എം സമ്മേളനത്തിന്റെ വെളുപ്പും കറുപ്പും

The significance of Tripura Verdict ഇന്ന് ത്രിപുരയിലെ നിര്‍ണ്ണായക ജനവിധി

ത്രിപുരയടക്കം ഉത്തര-പൂര്‍വ്വ ദേശത്തെ മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധിയാണ് ശനിയാഴ്ച പുറത്തുവരുന്നത്. എല്ലാ കണ്ണുകളും ഇടതുമുന്നണി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന അഗര്‍ത്തലയിലേക്കായിരിക്കും. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിക്കുന്ന ത്രിപുരയിലെ ജനവിധി നരേന്ദ്രമോദി ഗവണ്മെന്റിനും നിര്‍ണ്ണായകമാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനം ബി.ജെ.പിക്ക് പ്രതീക്ഷയും ഇടതുപക്ഷത്തിന് ആശങ്കയും പകര്‍ന്നപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം ത്രിപുരയായി മാറി. ത്രിപുരയില്‍ ഇടതുഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടേറ്റെടുത്തത്. കോണ്‍ഗ്രസില്‍നിന്ന് തൃണമൂലിലേക്കും അവിടെനിന്ന് ബി.ജെ.പിയിലേക്കും വന്ന എം.എല്‍.എമാരല്ലാതെ നിയമസഭയ്ക്കകത്തോ സംസ്ഥാനത്തോ രാഷ്ട്രീയമായി… Read More The significance of Tripura Verdict ഇന്ന് ത്രിപുരയിലെ നിര്‍ണ്ണായക ജനവിധി