KAZHCHA കാഴ്ച

വിശപ്പിന്റെ പാഠം

ദേശാഭിമാനി : 2017 സെപ്റ്റംബര്‍ 13

 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി
കടകംപള്ളിയുടെ പുഷ്പാഞ്ജലി

 

ഗുരുവായൂര്‍ : അഷ്ടമിരോഹിണി ദിനത്തില്‍ കണ്ണനെ തൊഴുതും ഉണ്ണിക്കണ്ണന്മാരെ ലാളിച്ചും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പകല്‍ മുഴുവന്‍ ഗുരുവായൂരില്‍.

കസവുമുണ്ടും വേഷ്ടിയുമണിഞ്ഞ്, ചന്ദനക്കുറിയിട്ട് അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുതശേഷം കാണിക്കയിട്ടു. മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം സ്വീകരിച്ചു. വീട്ടുകാരുടെ ഓരോരുത്തരുടെയും പേരില്‍ പുഷ്പാഞ്ജലിയും നടത്തി. ചൈനാ സന്ദര്‍ശനത്തിന് അനുമതി കിട്ടാതിരുന്നതുകൊണ്ട് മന്ത്രിക്ക് കണ്ണന്റെ പിറന്നാളാഘോഷത്തില്‍ കൂടാനായി.

ചൊവ്വാഴ്ച രാവിലെ 9ന് പ്രസാദ ഊട്ടുപന്തലില്‍ മന്ത്രി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്നാണ് ക്ഷേത്രദര്‍ശനം നടത്തിയത്. ഭാഗവത സപ്താഹം നടക്കുന്ന ആധ്യാത്മിക ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. ആദ്യമായാണ് ഒരു മന്ത്രി ആധ്യാത്മിക ഹാളിലേക്ക് കയറിവരുന്നതെന്നു പറഞ്ഞ് ഭാഗവതാചാര്യന്‍ മേച്ചേരി പരമേശ്വരന്‍ നമ്പൂതിരി കാല്‍ക്കല്‍ തൊഴാന്‍ കുമ്പിട്ടപ്പോള്‍ മന്ത്രി വിലക്കി. തുടര്‍ന്ന് അവിടെ നാമജപം കേട്ടും അദ്ദേഹം കുറേനേരം നിന്നു.

ക്ഷേത്രമതിലിലെ ചുമര്‍ച്ചിത്രങ്ങളുടെ നേത്രോന്മീലനം മന്ത്രി നിര്‍വ്വഹിച്ചു. നെന്‍മിനി ക്ഷേത്രത്തില്‍നിന്നുള്ള കൃഷ്ണ – ബലരാമന്മാരെ മന്ത്രി നിറപറവെച്ച് വരവേറ്റു. ഘോഷയാത്രയിലുണ്ടായിരുന്ന ഉണ്ണിക്കണ്ണന്മാരെ എടുത്തു ലാളിക്കാനും മന്ത്രി മറന്നില്ല. തുടര്‍ന്ന് ഗുരുവായൂരിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്തശേഷം രണ്ടുമണിയോടെ പ്രസാദ ഊട്ടും കഴിച്ചു.

‘ആദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. തിരക്ക് ഒഴിവാക്കാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണ്’ – മന്ത്രി പറഞ്ഞു.                 – മാതൃഭൂമി: 2017 സെപ്റ്റംബര്‍ 13

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s