Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല

ഏകാധിപത്യ വാഴ്ചയുടെ ആശങ്ക : ഹമീദ് അന്‍സാരി

സാധാരണമായി അവസാനി ക്കേണ്ടിയിരുന്ന ഗുജറാ ത്തില്‍നിന്നുള്ള രാജ്യസഭാ തെര ഞ്ഞെടുപ്പ് അസാധാരണ നടപടി ക്രമങ്ങളും ആശങ്കയും കടന്ന് പുലര്‍ച്ചെ അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് ഉയര്‍ത്തുന്ന ദേശീയ വിഷയമായി അതു മാറി. ഭരണഘടനാ വിധേയമായ രാഷ്ട്രീയ മത്സരത്തില്‍ അര്‍ഹമായ വിഹിതം കിട്ടിയാലും മതിയാവാതെ അധികാര ആര്‍ത്തി കാണിക്കുന്ന ബി.ജെ.പി എന്ന അപകടം. തെരഞ്ഞെടുപ്പു കമ്മീഷന്‍കൂടി ഭരണകക്ഷിക്ക് വിധേയമായാല്‍ ഇന്ത്യന്‍ ജനാധിപത്യം വീണ്ടും അടിയന്തരാവസ്ഥയിലെന്നപോലെ എത്താനുള്ള സാധ്യതയും.

176 അംഗബലമുള്ള ഗുജറാത്ത് സഭയില്‍ 121 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്കും 51 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിനും യഥാക്രമം രണ്ടും ഒന്നും പ്രതിനിധികളെ രാജ്യസഭയിലെത്തിക്കാനുള്ള ജനാധിപത്യ വിഹിതം ഉണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധ മനോഭാവവും അഴിമതിയും അധികാര ദുര്‍വിനിയോഗവും വഴി അത് അട്ടിമറിച്ച് പ്രതിപക്ഷത്തിന്റെ അര്‍ഹമായ സീറ്റുകൂടി വരുതിയിലാക്കാനുള്ള ബി.ജെ.പിയുടെ അഹന്തയ്ക്കാണ് ഒടുവില്‍ തിരിച്ചടിയേറ്റത്. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അധ്യക്ഷന്‍തന്നെ നേരിട്ട് സ്ഥാനാര്‍ത്ഥിയായ ഒരു മത്സരത്തിലാണ് ഇത് സംഭവിച്ചത്. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തുടര്‍ന്നുള്ള ഭാവി ആശങ്കാകുലമാക്കുന്നു.

ഒരുകാലത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്ന ‘ആയാറാമും ഗയാറാമും’ ഇപ്പോള്‍

രാജ്യം പൊട്ടിത്തെറിക്കും : സീതാറാം യെച്ചൂരി

കേന്ദ്രഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള കോടികള്‍ വിലപറഞ്ഞുള്ള കുതിരക്ക ച്ചവടമായി അംഗീകരിക്കപ്പെട്ടു കൊണ്ടി രിക്കയാണ്. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളില്‍പോലും വിവിധ കക്ഷികളിലെ എം.എല്‍.എമാരെ വിലക്കെടുത്ത് സര്‍ക്കാറുകള്‍ ഉണ്ടാക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി ഇടത് കോട്ടയായിരുന്ന ത്രിപുരയില്‍പോലും ആറ് തൃണമൂല്‍ എം.എല്‍.എമാരെ വിലക്കുവാങ്ങി ബി.ജെ.പി പ്രധാന പ്രതിപക്ഷമായി. കേന്ദ്രത്തിലെ അധികാരമുപയോഗിച്ച് പ്രതി പക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും കോടികള്‍ ഇറക്കി വിമതരെ വിലക്കെടുത്തും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഐയെപോലും നിസ്സഹായ അവസ്ഥയിലാക്കിയിരിക്കയാണവര്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ പുതിയ അധികാര അശ്വമേധത്തിന്റെ ജാള്യതയില്ലാത്ത പ്രകടനമാണ് ഗുജറാത്തില്‍ കണ്ടത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിങ് വഗേലയേയും മറ്റ് ആറ് എം.എല്‍.എമാരേയും കൂറുമാറ്റിയാണ് ഗുജറാത്തില്‍ ബി.ജെ.പി ഇതിന് തുടക്കമിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച 57 അംഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് ഐ 51ലേക്ക് ചുരുങ്ങി. ശേഷിച്ച അംഗങ്ങളേയും വിഴുങ്ങാനും വിലക്കെടുത്തവരില്‍ ഒരാളെ രാജ്യസഭയിലേത്തിക്കാനുമായിരുന്നു പദ്ധതി. അധാര്‍മ്മികവും അപകടകരവുമായ ഈ രാഷ്ട്രീയത്തിനെ തല്‍ക്കാലം തോല്‍പ്പിച്ചു എന്നതാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് ഐ വിജയത്തിന്റെ ഗുണപരമായ വശം.

ഈ അരക്ഷിതാവസ്ഥ രാഷ്ട്രീയ വക്രം തുറന്ന് അടുത്തെത്തുകയാണെന്നു കണ്ടാണ് 44 എം.എല്‍.എമാരെയുമായി കോണ്‍ഗ്രസ് (ഐ) തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയില്‍ അഭയംതേടിയത്. അവിടെ റിസോര്‍ട്ടില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അവരെ തീറ്റിപ്പോറ്റിയത്. വീണ്ടും ഗുജറാത്തില്‍ കൊണ്ടുവന്ന് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചത്. എന്നിട്ടും വോട്ടുചെയ്യാന്‍ തുറന്നുവിട്ടപ്പോള്‍ അവരില്‍ ഒരാള്‍ ബി.ജെ.പിക്ക് മറിച്ച് വോട്ടുചെയ്തു.

കഷ്ടി രക്ഷപെട്ടു : അഹമ്മദ് പട്ടേല്‍

ബി.ജെ.പിയുടെ ഈ ശകുനി രാഷ്ട്രീയത്തില്‍നിന്ന് സ്വന്തം എം.എല്‍.എമാരെ റിസോര്‍ട്ടുകളി ലടച്ചും പ്രലോഭനങ്ങള്‍ നല്‍കിയും ഇനിയും നേരിടാന്‍ പ്രയാസമാണ്. രണ്ട് അപ്രതീക്ഷിത സംഭവങ്ങളാണ് അമിത് ഷായുടെ കുതന്ത്ര ങ്ങള്‍ക്ക് ഗുജറാത്തില്‍ തിരിച്ചടിയായത്. കൂറുമാറിയ ആറ് കോണ്‍ഗ്രസ് (ഐ) എം.എല്‍.എമാര്‍ വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ബി.ജെ.പി ഏജന്റിനും അമിത് ഷായ്ക്കുതന്നെയും ഉയര്‍ത്തിക്കാണിച്ച് വോട്ടിന്റെ വിശ്വാസ്യത ലംഘിച്ചു. അമിതോത്സുകതകൊണ്ടോ സ്വയം വിറ്റതിന്റെ തെളിവായോ ചെയ്ത ഈ പ്രവൃത്തി തെളിവോടെ പിടിക്കപ്പെട്ടതുകൊണ്ടാണ് ബി.ജെ.പി ആസൂത്രണം പൊളിഞ്ഞത്. വോട്ടുകള്‍ അസാധുവാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒടുവില്‍ ഇടപെട്ടത്.

ഈ കുതിരകച്ചവടത്തിനിടയിലും കോണ്‍ഗ്രസ് ഐയ്ക്കു പുറത്തുനിന്ന് ഒരു എം.എല്‍.എ അഹമ്മദ് പട്ടേലിന് വോട്ടുചെയ്തതാണ് നാടകീയമായ രണ്ടാമത്തെ ഘടകം. രണ്ടംഗങ്ങളുള്ള എന്‍.സി.പിയില്‍നിന്നോ ജെ.ഡി.യുവിന്റെ ഏക എം.എല്‍.എയോ ബി.ജെ.പിക്കകത്തുനിന്നുതന്നെ ഒരംഗമോ ആണ് അതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. സ്വന്തം പാര്‍ട്ടി ഏജന്റിനെയല്ലാതെ വോട്ടിന്റെ സ്വകാര്യത മറ്റാരുടെമുമ്പിലും വെളിപ്പെടുത്തിക്കൂടെന്ന് 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം ഹരിയാനയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എ രണ്‍ദീപ്‌സിങ് സുര്‍ജേവാലയുടെ വോട്ട് റിട്ടേണിംഗ് ഓഫീസര്‍ അസാധുവാക്കിയ കീഴ് വഴക്കമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഐ വൈകിയാണെങ്കിലും ആയുധമാക്കിയത്.

വോട്ട് പെട്ടിയില്‍ നിക്ഷേപിക്കുന്നതിനുമുമ്പ് ഹരിയാനയില്‍ ചോദ്യംചെയ്തതു പോലെ ഈ നിയമപ്രശ്‌നം ഗുജറാത്തില്‍ പാര്‍ട്ടി ഏജന്റോ കോണ്‍ഗ്രസ് ഐയോ ഉന്നയിച്ചിരുന്നില്ല. ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ച ശേഷമാണ് ഉന്നയിച്ചത്. അത് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പരാതി തള്ളുകയും ചെയ്തു. കോണ്‍ഗ്രസ് ഐ നിവേദനത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹിയില്‍നിന്ന് ഇടപെടേണ്ടിവന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെപ്പിച്ചത്. രണ്ട് എം.എല്‍.എമാരും ബാലറ്റ് പരസ്യമായി കാണിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും പിറകെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ എത്തി. വാഗ് വിലാസത്തിലും നിയമകാര്യങ്ങളിലും പ്രഗത്ഭരായ മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റേയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേയും നേതൃത്വത്തിലു മുള്ള ഇരു പാര്‍ട്ടികളുടേയും പ്രതിനിധി സംഘങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ്ണയോഗം ചേര്‍ന്ന് നിഷ്പക്ഷമായ തീരുമാനത്തിലൂടെ വിവാദമായ രണ്ട് വോട്ടുകളും അസാധു വാക്കി ബാക്കിയുള്ള വോട്ടുകള്‍ മാത്രം എണ്ണാന്‍ റിട്ടേണിംഗ് ഓഫീസറോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതു നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. സുരക്ഷിതത്വം ഭയന്ന് പൂച്ച കുഞ്ഞുങ്ങളെയുമായി വീടുകള്‍ മാറുംപോലെ ജനാധിപത്യത്തിനെതിരായ ഭരണകൂട കടന്നാക്രമണത്തില്‍നിന്ന് രക്ഷനേടാനാവില്ല. രാഷ്ട്രപതിയുടേയും

അധികാരത്തിന്റെ ആര്‍ത്തി : അമിത് ഷാ

ഉപരാഷ്ട്രപതിയുടേയും ലോക്‌സഭാ-രാജ്യസഭാ അധ്യക്ഷന്മാരുടേയും സ്ഥാനം ഉറപ്പിച്ച ബി.ജെ.പി ഗവണ്മെന്റ് രാജ്യസഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുകകൂടി ചെയ്യുന്നതോടെ ഗുജറാത്തില്‍ കാണിച്ച അമിതാധികാര നീക്കങ്ങള്‍ നിര്‍ഭയം മുന്നോട്ടുകൊണ്ടു പോകും. തെരഞ്ഞെടുപ്പു കമ്മീഷനെകൂടി കേന്ദ്ര ഗവണ്മെന്റിന് വിധേയമാക്കാന്‍ അടുത്ത ഒഴിവുകളിലൂടെ സാധ്യമായാല്‍ സുപ്രിംകോടതിയെകൂടി സ്വാധീനത്തിലാ ക്കുകയേ വേണ്ടൂ.

പത്തുവര്‍ഷം ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായിരുന്ന ഹമീദ് അന്‍സാരി രാജ്യസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നല്‍കിയ മുന്നറിയിപ്പ് ഈ അപകടത്തിന്റെ പങ്കുവെപ്പുതന്നെയാണ്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച പ്രധാനമന്ത്രി യാത്രയയപ്പിന് യഥാസമയം എത്താതെയും ഹമീദ് അന്‍സാരിയുടെ മറുപടി പ്രസംഗത്തിന് നില്‍ക്കാതെയും സ്ഥലംവിട്ടു. ന്യൂനപക്ഷ പ്രതിപക്ഷ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായും തുറന്നും സര്‍ക്കാര്‍ നയങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കാനുള്ള അവസരമുണ്ടാകണം. അത് നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യം ഏതാധിപത്യത്തിന് വഴിമാറുമെന്ന അന്‍സാരിയുടെ വാക്കുകളാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്.

രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കി വിടവാങ്ങിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ യാത്രയയക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രകടിപ്പിച്ച നഷ്ടബോധവും വൈകാരികതയും ശ്രദ്ധേയമായി. ഭരണകക്ഷിയുടെ ഏകാധിപത്യ നീക്കങ്ങളെ പ്രതിപക്ഷം ഒന്നിച്ച് എതിര്‍ക്കണമെന്നും അതിന് ശക്തമായ താത്വികാടിത്തറ വേണമെന്നും ഉള്ള തിരിച്ചറിവായിരുന്നു യഥാര്‍ത്ഥത്തില്‍ പ്രകടമായത്.

തനിക്കു പുറത്തുനിന്നു നല്‍കുന്ന പിന്തുണ വ്യക്തിപരമല്ലെന്നും അതിന്റെ ഭൗതിക സ്വത്തവകാശം പാര്‍ട്ടിക്കാണെന്നുമുള്ള യെച്ചൂരിയുടെ പരാമര്‍ശം ഫലിതത്തിനുപരി പല അര്‍ത്ഥതലങ്ങളും ഉള്ളതായി. രാജ്യത്തിന്റെ വൈവിധ്യത്തിനുമേല്‍ മതപരമോ മറ്റുതരത്തിലുള്ളതോ ആയ അടിച്ചേല്‍പ്പി ക്കലുകള്‍ രാജ്യത്ത് പൊട്ടിത്തെറിയുണ്ടാക്കുമെന്നുള്ള യെച്ചൂരിയുടെ അഭിപ്രായവും രാജ്യത്ത് വ്യാപിക്കുന്ന ആശങ്കകളെ സാധൂകരിക്കുന്നതായി.

നാം മറന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര അടിയന്തരാവസ്ഥാ കാലം മറ്റൊരു രീതിയില്‍ നിലവിലെ ജനാധിപത്യ സംവിധാനങ്ങളെയാകെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സാധ്യതയാണ് ചുറ്റിലും ശക്തിപ്പെടുന്നത്. അത്തരമൊരു ചെറിയ നീക്കമാണ് ഗുജറാത്തില്‍ പരാജയപ്പെടുത്തിയത്.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s